ആറന്മുളക്കലെ
സാക്ഷാത്കാരം
AraanmuLakkale (Sakshatkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം രംഗറാവു
ഗാനരചനസി എസ് നായർ
ഗായകര്‍വാണി ജയറാം
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2012 14:17:37.
 
ആശ്രിതവത്സലവാരണവക്രാ
ആമയമാകെ ഒഴിപ്പൊരുബാലാ
ആരണിപുത്രാ മഹാഗണനാഥാ
വിഘ്നമകറ്റുക കാലില്‍ നമിക്കാം
ഭജിക്കാം ഗണേശാവിഭോ

ആറാന്മുളക്കലെ ഉണ്ണികിശോരകന്‍
തേരോട്ടും പരംപുരുഷന്‍
സദാ ഗീതത്തെ പൊഴിച്ചിടുവോന്‍
(ആറാന്മുളക്കലെ )
വന്‍വള്ളത്തെ ക്രമത്തില്‍ തേരാക്കി
ഗീതിയെ ഓതും വിജസഖന്‍
വിധുപാദം പണിയണമേ
(ആറാന്മുളക്കലെ )

അന്തിവിളക്കുകള്‍ ചന്തമായി തിരുമുമ്പില്‍
കാന്തി വിതറീടവേ
കണ്ണന്‍ ചിരി ചിതറിടവേ
(അന്തി )
നിന്‍ തിരുമുമ്പിലെ കാഴ്ചയെ കാണുവാന്‍
ആറാന്മുളക്കരുളേ
നീയെന്നെ തുണയ്ക്കണമേ

(ആറാന്മുളക്കലെ )

ബാലര്‍ നിന്‍ കോവിലില്‍ അന്തികേ വന്നുടന്‍
കളിച്ചു മരുവുമ്പോള്‍
ചെറു മനസ്സു് കുളിരുമ്പോള്‍
(ബാലര്‍ )
നിന്റെ കിടാങ്ങളില്‍ അനുഗ്രഹം പകരുവാന്‍
വരദാ നില്‍പ്പതു പോല്‍
ഇവളില്‍ ഭക്തി വരുത്തണമേ
ഭവമുക്തിയണയ്ക്കണമേ

(ആറാന്മുളക്കലെ )

തിരുമക്കള്‍ പമ്പയില്‍ നിന്റെ കടവില്‍
നിന്‍ കൃപയ്ക്കു വരുവതു പോല്‍
നാമമന്ത്രമോതി നില്‍ക്കുമീ ഭക്തയില്‍
തിരുവുള്ളം കനിയണമേ
(തിരുമക്കള്‍ )
പതിവായി മദിത്ത വന്‍ ധൈര്യത്തെ തരുന്നൊരു
ഗീതയുമോതേനേ
ഇഹത്തിലെ ഭാധ്യത തീര്‍ത്തു വയ്ക്കുവാന്‍
ഹൃത്തിനു ശക്തിയേകാന്‍
നീ സാരഥ്യം ഏറ്റിടേണേ

(ആറാന്മുളക്കലെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts