വില്വാദ്രി അധിവാസി
സാക്ഷാത്കാരം
Vilwadri Adhivaasi (Sakshatkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം രംഗറാവു
ഗാനരചനസി എസ് നായർ
ഗായകര്‍വാണി ജയറാം
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:19.
 

വില്വാദ്രിഅധിവാസന്‍ ശ്രീരാമസ്വാമി തന്‍
കഥകള്‍ മനമേ കേള്‍ക്ക നീ
(വില്വാദ്രി )
വിഷ്ണുവിന്നവതാരം മാനുഷശ്രേഷ്ടനാം (2)
രഘുവരന്റെ അടി കൂപ്പു നീ
(വില്വാദ്രി )

താതന്റെ വാക്കിനെ പാലിപ്പതു തന്റെ
കുലത്തിനു കീര്‍ത്തിയാക്കി
(താതന്റെ )
രാജ്യത്തെ വെടിഞ്ഞഹോ
കാട്ടില്‍ വസിച്ചൊരു ദേവനു സാഷ്ടാംഗമേ

(വില്വാദ്രി )

സത്യസന്ധശാന്തമൂര്‍ത്തി
രാമപാദമാശ്രയം
ആരാകിലും പദത്തില്‍
പനിനീരില്‍ കരുണയാല്‍
താപം അകറ്റിടുന്നോന്‍
ആശ്രിതന്‍ ആയോരു ലങ്കേശസോദരന്‍
തനിക്കേകിയോനഭയം
ജ്ഞാനവിശാരദന്‍ ജ്ഞാനിപ്രിയനായവന്‍ (2)
കല്യാണം അണപ്പതിനീ ഭൂമിയില്‍ ജാതന്‍
പവനസംജാത പരിസേവ്യന്‍ അനന്തഗുണന്‍

(വില്വാദ്രി )

കാരുണ്യവാന്‍ സദാ
ആശ്രിതവത്സലന്‍ അമലന്‍
ധര്‍മ്മപ്രിയന്‍ ദേവന്‍
(കാരുണ്യവാന്‍ )
ആദര്‍ശമൂര്‍ത്തിമയന്‍
ഉലകത്തിനു അഭിമതന്‍
പാരിന്നധിപന്‍ ദേവന്‍
കയ്യില്‍ വില്ലുമമ്പും
മെയ്യില്‍ യജ്ഞസൂത്രം
(കയ്യില്‍ )
തിരുമുമ്പില്‍ വായുസുതന്‍
തൃക്കണ്ണില്‍ പ്രശാന്തത
അത്യത്ഭുതം പരമന്‍ വാഴുന്ന വില്വശൈലം
ഭക്തര്‍ക്കു ദിവ്യദൃശ്യം
(അത്യത്ഭുതം )
ആദിദേവവംശദീപപാദമാശ്രയം
രാക്ഷശേഷവംശഹാരിപാദമാശ്രയം
സത്യധര്‍മ്മശാന്തരൂപപാദമാശ്രയം
വായുപുത്രദൂതസേവ്യപാദമാശ്രയം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts