ആറ്റുകാലിലമ്മെ
ആറ്റുകാല്‍ അമ്മ
Aattukalilamme (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2023 11:50:02.
 സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി
നാരായണീ നമോസ്തുതേ ...

ആറ്റുകാലിലമ്മേ അമ്മേ ...
ആറ്റുനോറ്റു വന്നൂ ഞങ്ങൾ
നിൻപദാരവിന്ദംതേടും
ഭക്തഷട്‌പദങ്ങൾ...

( ആറ്റുകാലിലമ്മേ )

സുഷമയെഴും ഉഷമലരുകൾ വിടരും
വിഭാതകിരണം തഴുകും ...
ആറ്റുകാല ധിവാസി നി തൻ
തിരുനടയിലൊരായിരവർണം..
പ്രഭാത ഭാസുര വർണ്ണം ...
സുവർണ്ണ പരാഗ വർണ്ണം ...

(സുഷമയെഴും )

കിള്ളിയാറ്റിൻ കുളിരല ഞൊറിയും
മാരുതനിതുവഴി അലയും ... (2)
ഭഗവതി നടയിലെ കേര കരാഞ്ജലി
മെല്ലെയുലർത്തി ഉണർത്തും ...
ഭഗവതി നാമാവലികൾ...
കളകളയാരവമൊഴികൾ...
ദേവീ നിന്നപദാനം വാഴ്തും
ധാനദയാപര ജൻമങ്ങൾ ...
ധാനദയാപര ജൻമങ്ങൾ ...

( ആറ്റുകാലിലമ്മേ )

സാഗര സംസാരത്തിൽ ഉഴലും
ആമയ മാനവ ഉലകം (2)
നിൻ തിരു സന്നിധി വന്ന നക്കൊള്ളും
ഉള്ളു കുളിർക്കെ ഭജിക്കും
നിൻ തിരു നാമാ വലികൾ ...
നിൻ ജപ അക്ഷര വരികൾ ...
ദേവീ നിന്നടി മലരുകൾ അണയും
മോഷദയാഖിത രൂപങ്ങൾ ...
മോഷദയാഖിത രൂപങ്ങൾ ...

സുഷമയെഴും ഉഷമലരുകൾ വിടരും
വിഭാതകിരണം തഴുകും ...
ആറ്റുകാല ധിവാസി നി തൻ
തിരുനടയിലൊരായിരവർണം..
പ്രഭാത ഭാസുര വർണ്ണം ...
സുവർണ്ണ പരാഗ വർണ്ണം ...

ആറ്റുകാലിലമ്മേ ,അമ്മേ ...
ആറ്റുനോറ്റു വന്നൂ ഞങ്ങൾ
നിൻപദാരവിന്ദംതേടും
ഭക്തഷട്‌പദങ്ങൾ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts