വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | തങ്കന് തിരുവട്ടാര്‍ |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | വാചസ്പതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2024 14:18:09.
പാദസരത്തിന്റെ മന്ത്രസ്വനം കേട്ടുണരും ദേവീ സുപ്രഭാതം ആറ്റുകാലമ്മേ നിന് സദ് പ്രസാദം ചാര്‍ത്തുന്ന വിണ്ചക്രം ശോണാര്ദ്രം ശരണം അംബികേ നീ മാത്രം... നിന് കടക്കണ്ണിന്റെ തേരോട്ടം ഈ വിശ്വചലനത്തിന് ആധാരം നിന് സുസ്മിതാഭതന് തിരനോട്ടം ഈ ചക്രവാളത്തിന് തൂവെളിച്ചം ആറ്റുകാലമ്മേ നീ സാരാർത്ഥം നിന് ചരണം തേടും ശരണാർത്ഥ ഭക്തര്‍ക്ക് വിശ്വാസ ശുഭ കേന്ദ്രം ശക്തി സ്വരൂപിണീ നീയാത്മ ദേഹികള്ക്കാനന്ദ ദാനേശം ആറ്റുകാലമ്മേ നീ അമരേശം | |