ആദികേശവ സോദരി
ആറ്റുകാല്‍ അമ്മ
Aadi Kesava Sodari (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍മിന്‍മിനി
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2024 10:23:30.
ആദികേശവ സോദരി മംഗള ഹർഷണ മഹിമശ്രീ
ആറ്റുകാലധിവാസിനി ഭഗവതി സൻമതി സുഖദശ്രീ

അരളി തെച്ചി ചേമന്തി നവ പാരിജാതം മൂക്കൂറ്റി
പൂവുകൾ അഖിലം അഭിഷേകത്തിനു നേരുന്നു ഞങ്ങൾ...

ഹേമകളേബരമാകെ കളഭാലഭിഷേകം ചെയ്‌വാൻ
പാടീരത്തിന്‍ യൂക്ഷ സുഗന്ധം നേരുന്നു ഞങ്ങൾ

അരുണാങ്കിത വർണ്ണത്തിൽ തീർത്തൊരു നവ്യതു കോലങ്ങൾ
ദേവീ നിനക്കു ചാർത്താൻ ഞങ്ങൾ കാഴ്ച്ചയൊരുക്കുന്നൂ...

താലത്തിൽ തിരുനേദ്യത്തിനായി നാളികേരം കല്‍ക്കണ്ടം
അവൽ മലർ ശർക്കര നറുതേൻ ചെറുപഴം ഇവകളൊരുക്കുന്നൂ

നിൻ തിരുവാരാധനകൾ തൊഴുന്നു ജന്മാന്തര ജന്മം
നിൻ നൽ കുങ്കുമ തിലകം ചാർത്തും കർമ്മാന്തര കർമ്മം...

അനുഗ്രഹത്തിനു നിൻ തിരുവിഗ്രഹ തിരുമുൻപിൽ നിൽക്കും...
ഞങ്ങൾക്കേകുക ദേവി നിൻ തുണ അനിശം അവിരാമം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts