അമ്മമാർക്കെല്ലാം അമ്മ
ആറ്റുകാല്‍ അമ്മ
Ammamarkkellam Amma (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2024 14:09:48.
അമ്മമാർക്കെല്ലാം അമ്മ
മങ്കമാർക്കെല്ലാം മങ്ക
ഓമന പൈതങ്ങൾ തൻ
കയ്യിലെ താലത്തിലാളും ആറ്റുകാലമ്മാ...
അമ്മ...ആറ്റുകാലമ്മാ...

കുംഭമാസ പൂരനാളിൽ
ബ്രാഹ്‌മ മുഹൂർത്തനേരം
കിള്ളിയാറ്റിൻ കുളിരലകൾ കീർത്തനം പാടീ...
ദേവീ കീർത്തനം പാടീ...
തിരുശംഖിൻ നാദമേറ്റു തിരുനടയും തുറന്നപ്പോൾ
ദേവി തൻ കേശാദിപാദ ദർശനം കണ്ടൂ
നിർമ്മാല്യ ദർശനം കണ്ടു...

അഭിഷേകം കഴിഞ്ഞുള്ളിൽ
ആർത്തമോദാൽ പാർത്ത നേരം
തിരി തെളിക്കും തൂവെളിച്ചം മാനസം തേടീ...
ദേവീരൂപവും ചൂടീ
മൺകല പൊങ്കാലയിട്ടാരാധനയും കണ്ട നേരം
ദേവി തൻ തൃപ്പദത്തിങ്കൽ നമസ്കരിച്ചൂ...
മോക്ഷാദി വരം ഗ്രഹിച്ചൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts