അഴലാർന്നൊരകത്താരിൽ
ആറ്റുകാല്‍ അമ്മ
Azhalarnnorakathaaril (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2024 17:52:50.
അഴലാര്‍ന്നൊരകതാരില്‍ തുടര്‍ന്നെന്നും ശമരാക
മതിപൂര്‍ണ്ണ കുളിര്‍ തൂവിടും
നിന്‍ ചൊടി ചൂടും താംബൂല തിരുചര്‍വ്വിദത്തിന്‍റെ
നിറം വിണ്ണില്‍ കലര്‍ന്നായിടും
ദേവീ.... നീയെന്നില്‍ ലയമായിടും...

ഭുവി സാഗരത്തിന്റെ തിര തല്ലും ഓളങ്ങള്‍
നിന്‍ ശക്തിതന്‍ വൈഭവം
കുളിര്‍ക്കാറ്റ് വീശുമ്പോള്‍ അതിലൂടെ വന്നെത്തും
സൗഗന്ധം നിന്‍ അംഗദം...
ദേവീ... നിന്‍ സ്മേരം ചന്ദ്രിക സാദൃശം...

അകം പൂര്‍ണ്ണ വിശ്വാസ തലം തേടുമെനിക്കെന്‍റെ
ആശ്വാസം നിന്‍ ദര്‍ശനം...
സുഖദാത്മ ഹര്‍ഷത്തിന്‍ അനസ്യൂതമൊരു മാര്‍ഗ്ഗം
നിന്‍ ചേവടീ സംഗമം...
ദേവീ... സ്വര്‍ഗ്ഗാത്മ സുഖരഞ്ജനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts