തങ്ക വിഗ്രഹം കണ്ടു
ആറ്റുകാല്‍ അമ്മ
Thanka Vigraham Kandu (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹരിതപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2024 10:23:54.
തങ്കവിഗ്രഹം കണ്ടു കുമ്പിട്ടു നിന്നു ഞാന്‍
ആറ്റുകാല്‍ ദേവി സന്നിധിയില്‍
ഏറ്റം തുളുമ്പുന്ന ഭക്തി വിശ്വാസത്തില്‍
ശക്തി സ്വരൂപിയെ കണ്ടിരുന്നു
എന്റെ മോഹവിലാസങ്ങള്‍ പോയി മറഞ്ഞൂ...

ജന്മാന്തര ദുഃഖം തീര്‍ക്കുവാനായി നവ്യ
ചോണാംബരം വച്ചു മുമ്പിൽ നിന്നു
ദുഃഖങ്ങള്‍ മുക്കുറ്റി പൂക്കളില്‍ അര്‍പ്പിച്ചു
അര്‍ച്ചന ചെയ്തേന്‍ തൃച്ചേവടിയില്‍
ദേവീ സുപ്രസാദം ചാര്‍ത്തിയെന്‍ നെറ്റിയില്‍

കാപ്പണിഞ്ഞുള്ളൊരാ കൈയ്യിന്‍ ത്രിശൂലത്തിന്‍
മൂര്‍ച്ചയില്‍ ആവാഹിച്ചെന്‍റെ ദുഃഖം
സുപ്രസന്നത്വത്താല്‍ നല്‍മുഴുകാപ്പിന്റെ
ദര്‍ശനം സ്വര്‍ഗാനുഭൂതിയാക്കി
ദിവ്യ ദര്‍ശനമീ ജന്മം മുക്തമാക്കീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts