ഓമനക്കുട്ടൻ
രസിക പ്രിയ 1
Omanakuttan (Rasika Priya (Vol I))
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവൈക്കം പി കെ സുന്ദരേശൻ
ഗാനരചനവൈക്കം പി കെ സുന്ദരേശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2021 14:56:07.
ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ
ഓർമ്മകൾ പീലി വിടർത്തും
ഓമൽക്കിടാവ് ഉണർന്നിരിക്കുമ്പോൾ
ഓരോരോ പൂവിരിയും
എന്നിൽ ഓരോരോ പൂ വിരിയും....
(ഓമനക്കുട്ടൻ...)

ആതിരാത്താരമുണർന്നു ചിരിച്ചപ്പോൾ
ആരോമലേ നീ കരഞ്ഞു
ആതിരാത്താരമുണർന്നു ചിരിച്ചപ്പോൾ
ആരോമലേ നീ കരഞ്ഞു ..
മാറോടണയ്ക്കുവാൻ അമ്മ കരഞ്ഞപ്പോൾ ....

മാറോടണയ്ക്കുവാൻ അമ്മ കരഞ്ഞപ്പോൾ
മാമ്പൂവേ നീ ചിരിച്ചൂ
മാമ്പൂവേ നീ ചിരിച്ചൂ ...

ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ
ഓർമ്മകൾ പീലി വിടർത്തും
ഓമൽക്കിടാവ് ഉണർന്നിരിക്കുമ്പോൾ
ഓരോരോ പൂവിരിയും
എന്നിൽ ഓരോരോ പൂ വിരിയും....

താതന്റെ ചേതന ഓടിത്തളർന്നപ്പോൾ
തിങ്കളേ നീ വളർന്നു
താതന്റെ ചേതന ഓടിത്തളർന്നപ്പോൾ
തിങ്കളേ നീ വളർന്നു
ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ ...

ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ
ബാല്യമേ നീ തളർന്നൂ
ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ
ബാല്യമേ നീ തളർന്നൂ ...

ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ
ഓർമ്മകൾ പീലി വിടർത്തും
ഓമൽക്കിടാവ് ഉണർന്നിരിക്കുമ്പോൾ
ഓരോരോ പൂവിരിയും
എന്നിൽ ഓരോരോ പൂ വിരിയും....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts