അണിയണിയായ്
രസിക പ്രിയ 1
Anniyaniyai (Rasika Priya (Vol I))
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവൈക്കം പി കെ സുന്ദരേശൻ
ഗാനരചനവൈക്കം പി കെ സുന്ദരേശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2019 17:04:49.
അണിയണിയായ് നിറയുന്നല്ലോ
പുതിയ വസന്തപ്പൂത്താലങ്ങൾ
നിരനിരയായ് നിറപറകൾ പൂക്കുല ചൂടുന്നൂ
നിറകതിർ പുഞ്ചിരി ഒളിമിന്നുന്നു
വിടരും പുഷ്പ ദലങ്ങൾക്കുള്ളിൽ
നിൻ മുഖ മലരിൻ കാന്തി കവർന്നു
മാധവമുണരുന്നു...
(അണിയണിയായ് )

മോഹിനി നിന്നെ കൂടെയിരുത്തി മധുമലർ വാടികളിൽ
പ്രേമപരാഗണ മോക്ഷം നേടാൻ മധുമക്ഷികയണയാൻ ...

മോഹിനി നിന്നെ കൂടെയിരുത്തി മധുമലർ വാടികളിൽ
പ്രേമപരാഗണ മോക്ഷം നേടാൻ മധുമക്ഷികയണയാൻ
വർണ്ണപരാഗം തൂവുമ്പോൾ മധുഭൃംഗങ്ങൾ മൂളിപ്പോയ്
വർണ്ണ പരാഗം തൂവുമ്പോൾ മധുഭൃംഗങ്ങൾ മൂളിപ്പോയ്
സ്വർഗ്ഗവസന്ത കുളിരേകും ഈ സുന്ദരിയാരുടെ പ്രണയിനിയോ...
( അണിയണിയായ് ...)

തേൻമൊഴി നിന്നെക്കാണാനെത്തി അപ്സരകന്യകകൾ
മധുരമനോഹരമൊഴികൾ കേട്ടവർ സ്തുതിഗീതം പാടീ ...

തേൻമൊഴി നിന്നെക്കാണാനെത്തി അപ്സര കന്യകകൾ
മധുരമനോഹരമൊഴികൾ കേട്ടവർ സ്തുതിഗീതം പാടീ
നിന്നഴകിൻ മായാജാലം കണ്ടതിശയമോടവരോതി
നിന്നഴകിൻ മായാജാലം കണ്ടതിശയമോടവരോതി
ഭൂമിയിലിന്നും വാഴുന്നു ഉർവ്വശി മേനക സങ്കല്പം
(അണിയണിയായ് ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts