കരിവള
ഗ്രാമീണ ഗാനങ്ങൾ 2
Karivala (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:23.


കരിവള കരിവള കരിവള പോലെ
കറുത്ത പെണ്ണെ
പുലരികള്‍ പുലരികള്‍ പുലരികള്‍ പോലെ
ചിരിച്ച പെണ്ണെ
കുട്ടനാടന്‍ പാടം
തലയാട്ടി വിളിക്കുന്നു – നിന്നെ
കറ്റകള്‍ കൊയ്ത്തു പാടമൊരുക്കാന്‍
മാടിവിളിക്കുന്നു (കുട്ടനാടന്‍ )
ഹൊയ് മാടിവിളിക്കുന്നു .
ഹൊയ് ഹൊയ് മാടിവിളിക്കുന്നു

പുന്നെല്ലിന്‍ മുത്തുകള്‍ കതിരുകള്‍
കൊയ്ത്തു കൂട്ടുമ്പോള്‍
പുന്നാര മാരന്റെ
കുളിര്മൊലഴി കേള്ക്കു മ്പോള്‍ (പുന്നെല്ലിന്‍ )
ചേറില്‍ നിന്നൊരു കുളിര് – ഹ
മാറില്‍ നിറയെ കുളിര്
വീരന്‍ തന്നുടെ കരള് – നിന്‍
വിരിയും മോഹപ്പൊരുള്
(കരിവള )

മിന്നും കിനാവുകള്‍ ചിരികള്
നെയ്തു കൂട്ടുമ്പോള്‍
ഒന്നാനാം കുന്നിന്മേല്‍
കിളികള് പാടുമ്പോള്‍ (മിന്നും )
ചക്കരമാവിന്‍ കൊമ്പില്‍ – ആ
ഇക്കിളി കൂട്ടും നെഞ്ചില്‍
പുത്തനൊരോമല്‍ പാട്ടിന്‍ തിര
ചുറ്റിയടിച്ചു ചോട്ടില്‍
(കരിവള )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts