അമ്മക്കുയിലേ ഒന്നു പാടൂ
മധുമഴ
Ammakkuyile Onnu Paadu (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍കണ്ണൂർ ചന്ദ്രശേഖരൻ ,ഉഷ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:28.

രാരീരാരിരോ രാരാരീരാരീരോ
രാരീരാരാരീരാരോ (2)

അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലിൽ ഒന്നു നീരാടിക്കോട്ടേ (2)
ഉറക്കമില്ലമ്മേ ഉറങ്ങാൻ
നിന്റെ താരാട്ടു കേട്ടൊന്നു മയങ്ങാൻ (2)
രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലിമരച്ചോട്ടിൽ
രാക്കുയിലായ് പാടിയ പാട്ടിലെ രാജകുമാരനല്ലേ ഞാൻ
രാജ്യമെങ്ങമ്മേ സൗഭാഗ്യനാളെങ്ങമ്മേ
(അമ്മക്കുയിലേ...)

രാജയോഗത്തിൽ പിറവിയല്ലേ
അമ്മ കാതോടു കാതിലെന്നും പറഞ്ഞതല്ലേ
പൂജ കഴിയും പ്രഭാതങ്ങളിൽ
ഇന്നും പാൽക്കഞ്ഞി നൽകുവാൻ വന്നുവെങ്കിൽ
എന്തിനു നീ മോഹങ്ങൾ തന്നേച്ചും പോയീ
എങ്ങിനെയീ ശൂന്യതയിൽ സൗഭാഗ്യം നേടാൻ
ദൂരെ നീ പാർക്കും ശൂന്യതയിൽ
ഈ പാട്ടിന്റെ സ്വരം കേൾക്കുമോ
(അമ്മക്കുയിലേ...)

കാലം പണിതീർത്ത ശരശയ്യയിൽ
എന്റെ ചിരകാല മോഹമെല്ലാം ചിറകറ്റു പോയി
നീ കൊതിപ്പിച്ച പൊൻപുലരി
ഇന്നും അജ്ഞാതരാവിലെങ്ങോ മറഞ്ഞു നില്പൂ
ചാരേ വരൂ സാന്തോക്തി ഓതാനായ് അമ്മേ
കൈവിരലാൽ മുറിവേറ്റ നെഞ്ചിൽ തലോടാൻ
ഈ വിഷാദത്തിൻ ഉൾക്കടലിൽ
നിന്റെ സ്നേഹാമൃതം നുകരാൻ
(അമ്മക്കുയിലേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts