ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും
മധുമഴ
Chellakkaattum Vanchippaattum (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍കണ്ണൂർ ചന്ദ്രശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:26.

ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും ദൂരേ
കുന്നിൻ ചാരത്തെങ്ങോ മഞ്ഞായ് മാറി
ചന്നം പിന്നം ചാറ്റൽ മഴയിലുറങ്ങി
ചക്കരമാവിൻ ചോട്ടിൽ നമ്മുടെ റോജാ
എന്തിനു വന്നു പിറന്നതു കുഞ്ഞേ ഭൂമിയിൽ
എങ്ങനെ നിന്നുടെ ജീവൻ കാക്കും ഭാവിയിൽ
ആരിരോ പാടാനാരു ചാരത്തുണ്ടാവാം
സാന്ത്വനം തന്നു തന്നു തലോടാൻ ആരുണ്ടാവാം
(ചെല്ലക്കാറ്റും...)

ഓരോ വേനൽ മഴയായ് വരുമോ
സുഖവും ദുഖവുമാർക്കറിയാം
ഓരോ ചുവടും മുന്നിൽ വെയ്ക്കാൻ കുഞ്ഞേ
വൈകരുതൊരു നിമിഷം
ആൾക്കൂട്ടത്തിൻ തനിയേ പെടുമൊരു
കാലം മുന്നിൽ മറക്കരുതേ
കാൽ ചുവട്ടിലൊരുക്കിയ കുഴിയിൽ
കുഞ്ഞേ ചെന്നു പതിക്കരുതേ
എന്തെല്ലാം ജാലങ്ങൾ കണ്ടു വേണം
പൊൻ കുരുന്നേ നീ വളരാൻ
(ചെല്ലക്കാറ്റും...)

കാറ്റും കോളും കടലായ് മാറ്റും
ജീവിതമെന്ന മഹാനരകം
നീ തുഴഞ്ഞ തുഴകൾ പോയാൽ
ആരുമില്ലൊരു തുണനൽകാൻ
പൂജാമുറിയിൽ നീ തിരക്കും
ദൈവം പോലുമകന്നേ പോം
ഇന്നു നുകർന്നൊരമ്മിഞ്ഞപ്പാൽ
അന്നു നിനക്കു കരുത്തേകാൻ
എന്തെല്ലാം മായങ്ങൾ കണ്ടു വേണം
പൊൻകുരുന്നേ നീ വളരാൻ
(ചെല്ലക്കാറ്റും...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts