മൊഴിചൊല്ലി പിരിയുമ്പോൾ
മധുമഴ
Mozhicholli piriyumpol (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍ശ്രീലത വടകര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:26.

മൊഴിചൊല്ലി പിരിയുമ്പോൾ ഇടനെഞ്ചു പിടയുമ്പോൾ
ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ (2)
കണ്ണീരണിയും മുഖമൊന്നു കാണാൻ (2)
ഒരു നോക്കു നോക്കുമെന്നാശിച്ചു ഞാൻ (2)
(മൊഴിചൊല്ലി...)

ഖൽബിൽ തുടിക്കുന്ന മധുവിധുകാലം
റബ്ബേ മറക്കാൻ കഴിയാത്തതെന്തേ (2)
പുതുമാരനിന്നെന്റെ കാതിൽ പറഞ്ഞത് (2)
എല്ലാം എനിക്കിന്നോരോർമ്മ മാത്രം
ഒരോർമ്മ മാത്രം
(മൊഴിചൊല്ലി...)

മണിയറയിൽ കയറുമ്പോൾ നെടുവീർപ്പു മാത്രം
തലയിണകൾ നനയുന്ന ചുടുചിന്ത മാത്രം (2)
ഇനിയെന്നു കാണും ഞാൻ പൊന്നേ ഞാൻ മറക്കാം (2)
ഓർമ്മകൾ മാത്രം ഞാൻ ആസ്വദിക്കാം
ഞാനാസ്വദിക്കാം
(മൊഴിചൊല്ലി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts