ഓണത്തുമ്പി
മധുമഴ
Onathumbi (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:27.

പൂവേ പൊലി പൊലി പാടാറായ്
ഉത്രാടക്കിളിയേ
പൂവാലൻ കിളിയേ
ഇല്ലംനിറ വല്ലംനിറ പാടാൻ
ഉത്രാടക്കാറ്റെങ്ങ് പോയി
ചെല്ലംചിറ കിളിയെ തലോടാൻ
തൈമാസക്കാറ്റെങ്ങു പോയി

ഓണത്തുമ്പീ ഓമൽ തുമ്പീ
ഇതുവഴി വീണ്ടുമൊരോണം
അത്തപൂക്കളം വരെ പോണം
അത്തപൂക്കളം വരെ പോണം
ഏതു കാവിൽ ഊഞ്ഞാലിൽ
ഏതു രാവിൽ ആതിരകൾ
ഏതു വാനിൽ ഓണനിലാ
ഏതു കോണിൽ പൂവിളികൾ
തുമ്പക്കാടും പോയ് പുഞ്ചപ്പാടമെങ്ങോ പോയ്
പൂവിളികൾ കേൾക്കാതായ്
പൂവനങ്ങൾ ശൂന്യമായ്
(ഓണത്തുമ്പീ...)

പൂക്കൾക്കും പൂത്തുമ്പിയ്ക്കും
പൂവാടിക്കൂട്ടങ്ങൾക്കും പുതുമഴ പകരാൻ ചിങ്ങക്കാറ്റെവിടെ
ഉല്ലാസക്കാറ്റിൽ പാടും ചെമ്മാനം കിളിയേ പോരൂ
കതിരും പതിരും തിനയും വിളയാറായ്
കള്ളക്കുറുക്കൻ പെണ്ണുകെട്ടാതായ്
നാട്ടിൽ പെണ്ണുങ്ങൾ കുമ്മിയടിക്കാതായ് (2)
പഴയൊരുകാലസ്മൃതികളുമെങ്ങോ പോയ് പോയ്
ഊഞ്ഞാലും നാടൻപാട്ടും പാഴ്ക്കിനാവിൽ മാഞ്ഞുപോയ്
(ഓണത്തുമ്പീ...)

മയിലാടും കുന്നിന്മേലേ മഞ്ചാടിക്കൊമ്പിൻ ചോടേ
പുലികളി തുള്ളണ പിള്ളാരെങ്ങോ പോയ്
പനയോലക്കുടയും ചൂടി പുല്ലാനിപ്പാടത്തും
കരയോടി നടക്കുമൊരോണത്തപ്പനെങ്ങോ പോയ്
ആതിരയാടാനായ് പെൺകൊടിമാരില്ല
അരുമക്കഥ പറയാൻ മുത്തശ്ശിമാരില്ല
പഴയൊരുകാലസ്മൃതികളുമെങ്ങോ പോയ് പോയ്
പൊന്നോണം വന്നാലും കോരന്നു കുമ്പിളിൽ കഞ്ഞിയിന്ന്
(ഓണത്തുമ്പീ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts