ആറന്മുളയമ്പലത്തിൽ
തിരുവോണ പാട്ട്
Aaranmulayambalathil (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 03:56:03.

ആറന്മുളയമ്പലത്തില്‍ മന്ത്രശംഖനാദം
ഉത്രട്ടാതി പുലര്‍ച്ചയില്‍ നാടുനീളെ ഘോഷം
പൊന്നും ചുണ്ടനൊരുങ്ങുന്ന ദിവസമല്ലേ
ആനന്ദ കളഭച്ചാര്‍ത്ത് ആകാശത്തും
ആനന്ദ കളഭച്ചാര്‍ത്ത്...

പാട്ടോടു പാട്ടലിയും.. പമ്പയില്‍
പാലാഴി പത നുരയും
പാദത്തില്‍ അണിചേര്‍ന്നു തുഴഞ്ഞേറും
നമ്മള്‍ക്കു ഭഗവാന്റെ കരുണയുണ്ട്

കാറ്റോടു തിരയിടയും.. കണ്ണന്റെ
കാലൊച്ച നമ്മള്‍ കേള്‍ക്കും
സ്നേഹത്തില്‍ അണിചേര്‍ന്നു തുഴഞ്ഞു പോം
നമ്മള്‍ക്കു ജാതിയും മതവുമേത്.. 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts