ഓളങ്ങൾ തുള്ളുമ്പോൾ
തിരുവോണ പാട്ട്
Olangal Thullumbol (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:18:51.

ഓളങ്ങള്‍ തുള്ളുമ്പോള്‍ താളത്തിലാടും
തോണിയെന്റെ ഹൃദയം
ഈണം പൂത്ത കാറ്റില്‍
മേളം നെയ്യും ആറ്റില്‍
പൊന്‍ ചിങ്ങപ്പൂവെയിലില്‍
ഓളങ്ങള്‍ തുള്ളുമ്പോള്‍ താളത്തിലാടും
തോണിയെന്റെ ഹൃദയം

തോണിയിലേറുവാന്‍ ആരാരുണ്ട്
തോണിയില്‍ തെല്ലിടം ബാക്കിയുണ്ട്
പൂമാരി കേറിയ വഞ്ചിയാണ്‌
പൂമണം ഇത്തിരി ബാക്കിയുണ്ട്
വിരഹിണി കേറിയ വഞ്ചിയാണ്‌
മിഴിനീരുമിത്തിരി വീണിട്ടുണ്ട്

തോണിയിലേറുവാന്‍ ആരാരുണ്ട്
തോണിയില്‍ തെല്ലിടം ബാക്കിയുണ്ട്
കാറ്റത്തു പതറാത്ത വഞ്ചിയാണ്‌
പങ്കായം ഒരു പാതി ബാക്കിയുണ്ട്
ചുഴിയിലും ഇടറാത്ത വഞ്ചിയാണ്‌
തന്‍‌മാനം മുഴുവനും ബാക്കിയുണ്ട് 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts