പാനയിൽ ജ്ഞാനപ്പാനയിൽ
ദശാർച്ചന
Paanayil Njaanappaanayil (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:19:45.



 
പാനയിൽ... ജ്ഞാനപ്പാനയിൽ... നീരാടി വന്നെത്തും പൂന്തേന്നലേ... (2)
നിൻ ചുണ്ടിലുണ്ടോ പാനയിൽ പൂവിട്ട നാദവും വേദവും സാരാംശവും,
കൃഷ്ണഭക്തി തുളുമ്പുന്ന സദ്കർമ്മവും (പാനയിൽ)

ഇന്നലെയോളമെന്തെന്നറിഞ്ഞില്ല... ഇനി നാളെയുമെന്തെന്നറിഞ്ഞില്ല...
ഇന്നിക്കണ്ട തടിയ്ക്ക് വിനാശവും ഇന്നനേരമെന്നേതുമറിഞ്ഞില്ല...

നിന്നരക്കെട്ടിലെ പീതാംബരം തന്നതാര് ദ്വാപരയുഗസന്ധ്യയിൽ? (2)
നിൻ മുടിക്കെട്ടിൽ തിരുകിയ പീലിയും തന്നത് കണ്ണനോ കുറൂരമ്മയോ,
അതോ, അക്രൂരനോ അമ്മ ദേവകിയോ? (പാനയിൽ)

കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ...
രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ...

നിൻ തിരുനെറ്റിയിൽ ചാർത്തിയ ചന്ദനം
ഹരി തന്നതോ അതോ ഗോപികളോ? (നിൻ തിരുനെറ്റിയിൽ)
നിൻ മാറിൽ ചാർത്തിയ വനമാല തന്നതും നെന്മേനിവാകയോ പൂക്കടമ്പോ?
പറയൂ നീ തെന്നലേ... പൂന്തെന്നലേ... (പാനയിൽ)

മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ...
കണ്ടാലൊട്ടറിയുന്നു ചിലരിത്... കണ്ണാലൊപ്പിക്കളയുന്നിത് ചിലർ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts