ത്രേതായുഗത്തിന്റെ
ദശാർച്ചന
Threthaayugathinte (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:20:25.



 
ത്രേതായുഗത്തിന്റെ ശ്രേയസ്സുയർത്തിയ സീതാഭിരാമന്റെ മുമ്പിൽ -
തൃപ്രയാർ ശ്രീരാമദേവന്റെ മുന്നിൽ.... (ത്രേതായുഗത്തിന്റെ)
ഖരവധം ചെയ്തുകൊണ്ടുർവ്വിയെ കാത്തൊരു
കരുണാസ്വരൂപന്റെ മുന്നിൽ...
ശ്രദ്ധാഞ്ജലിയോടെ നിൽക്കുമ്പോഴാ സ്നേഹസുസ്മിതം നുകരുന്നു ഞാൻ...
സുസ്മിതം നുകരുന്നു ഞാൻ...
അനാഥരക്ഷക രാം രാം... ആപദ്ബാന്ധവ രാം രാം...
ദശരഥനന്ദന രാമ ജയ ജയ ജാനകീജീവന രഘുറാം... (അനാഥരക്ഷക)
(ത്രേതായുഗത്തിന്റെ)

പതിനാലുവർഷം കൊണ്ടായിരം ജന്മത്തിൻ
ദുരിതങ്ങൾ സ്വയമേറ്റുവാങ്ങിയോനേ... (പതിനാല്)
എതിരിനായെത്തുന്ന ദുഷ്ടരെ കൊല്ലുവാൻ ഏഴാമവതാരം കൊണ്ടവനേ...
വൈഷ്ണവാംശം പൂണ്ട് ശ്രീരാമചന്ദ്രനായ് വൃദ്ധിയിലാകെ നീയുദിച്ചു...
ഹനുമദ്സേവിത രാം രാം.... വിഭീഷണപ്രിയ രാം രാം...
രാവണനിഗ്രഹ രാമ ജയ ജയ ജാനകീജീവന രഘുറാം... (ഹനുമദ്സേവിത)
(ത്രേതായുഗത്തിന്റെ)


വൃശ്ചികമാസത്തിൽ കൃഷ്ണപക്ഷത്തിലെ ഏകാദശിത്തിരുനാളിൽ... (2)
മീനൂട്ടും വെടിവഴിപാടും നടത്തി ഞാൻ മനസ്സിനെ ബന്ധിച്ചുനിൽക്കേ...
ശംഖചക്രായുധധാരിയായ് രഘുരാമൻ സംപ്രീതനായെന്നെ അനുഗ്രഹിച്ചു...
ആരണ്യവാസീ രാം രാം... ആശ്രിതവത്സല രാം രാം...
അഹല്യ ഉത്ഥന രാമ ജയ ജയ ജാനകീജീവന രഘുറാം... (ആരണ്യവാസീ)
(ത്രേതായുഗത്തിന്റെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts