കലികാല നാഥനാം
ദശാർച്ചന
Kalikaala Naadhanaam (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:52:05.


 
കലികാല നാഥനാം അയ്യപ്പസ്വാമിതൻ കഥപാടി കാന്താരം താണ്ടീ... (2)
കദനങ്ങൾ നിറയുന്ന ഇരുമുടിക്കെട്ടേന്തി കഴൽ കുഴഞ്ഞെത്തുന്നു വീണ്ടും
മനസ്സിലെ പുലിയെ കടിഞ്ഞാണിലാക്കി... (കലികാലനാഥനാം)

മതജാതിഭേദങ്ങളില്ലാത്ത മനസ്സിന്റെ ഉടമയാണെന്റെ അയ്യപ്പൻ... (2)
ഉച്ഛനീചത്വങ്ങൾ ഒന്നുമേ തീണ്ടാത്ത ഉജ്ജ്വല ശാന്ത സ്വരൂപൻ...
തേടുവോർക്കാനന്ദ സ്നേഹമൂർത്തി.... (കലികാലനാഥനാം)

വ്രതമെടുത്തെത്തിയാൽ വ്രണിതമാം ഹൃത്തിനേ സാന്ത്വനമേകി തലോടും... (2)
അരവണമധുരത്താൽ അകതാരിലൂറുന്ന അഹമെന്ന ഭാവം കെടുത്തും...
കർമ്മത്തെ ധർമ്മത്താൽ പാവനമാക്കും... (കലികാലനാഥനാം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts