ചേതോഹരം ശുഭ്ര തേജോമയം
സ്നേഹമേ നയിച്ചാലും
Chethoharam Subhra Thejomayam (Snehame Nayichalum)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംതാജി എൽഡ്രിഡ്ജ് ഐസക്സ്
ഗാനരചനഫാദർ മൈക്കിൾ പനച്ചിക്കൽ ,ഫാദർ ജോസഫ് മനക്കൽ ,ഫാ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:33.


ചേതോഹരം ശുഭ്ര തേജോമയം
ആത്മാവിലാനന്ദ പുളകോദ്ഗമം
ആരാധനീയം സച്ചിതാനന്ദം
മുക്തിപ്രദം ദിവ്യ സന്നിധാനം
(ചേതോഹരം)

നിന്റെ വിലാവിലെ നീരൊഴുക്കില്‍ നിന്നും
ചിന്തിയ ചോരയാല്‍ മിഴി തെളിക്കാന്‍ (നിന്റെ )
പതിനാലു പടവും കേറിയീ മലയുടെ
നിറുകയിലെത്തുന്നീ അപരാധി ഞാന്‍
പാപച്ചുമടുമായെത്തുന്നീ അനുതാപി ഞാന്‍
(ചേതോഹരം)

ദൂരെയപാരമാം താഴ്വരയില്‍പ്പോലും
കേള്‍ക്കുന്നു ക്രൂശിലെ നിലവിളികള്‍ (ദൂരെ )
പിതാവേ ക്ഷമിക്കുക ചെയ്തവയേതുമേ
അറിയാത്തവരോട് പൊറുക്കേണമേ
പാപപരിഹാരമായെന്നെ കരുതേണമേ
(ചേതോഹരം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts