നിർമ്മാല്യത്തിനു
നിർമാല്യം
Nirmalyathinu (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:11:36.
നിർമാല്യത്തിനു ദർശനമരുളാൻ
ഉണരൂ ഭഗവാനേ
പീതാംബരധാരി ഉണ്ണികണ്ണാ യാദവനേ...
പീലിപ്പൂ നെറുകിൽ ചൂടി
മുരളീ ഗാനവുമായി
കണികാണാൻ ഉണരൂ ഏവം നീലാഞ്ജന വർണ്ണാ

അകമേ തിരിതെളിയും തിരു രൂപം കാണുമ്പോൾ
അറിയാതെ ഞാനും കണ്ണാ തുളസീദളമാകും
ഇവിടെ തിരുനടയിൽ ഭക്തജനം കടലായിതാ
ഈരേഴുലകും കാക്കും കണ്ണാ ആശ്രയം കൈ നീട്ടീ
നീയല്ലാതാരുമേ അറിയേണ്ടു കാർവർണ്ണാ...
യദുനന്ദന കൃഷ്ണമുരാരേ കായാമ്പു വർണ്ണാ

അകലേ മലർവിരിയും തിരു വൃന്ദാവനി തേടി
അറിയോരു മാല കൊരുക്കാം മണി മാറിൽ ചാർത്താം
പുണരാൻ തിരു ദർശനമരുളാൻ താമസമെന്തിനിയും
ഉലകങ്ങൾക്കാശ്രയമേകും ഗുരുവായൂരപ്പാ
നീയല്ലാതാരുമേ അറിയേണ്ടു കാർവർണ്ണാ...
സൃഷ്ടീ സ്ഥിതി സംഹാരങ്ങൾക്കെന്നും പൂജിതനേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts