യാദവ കൃഷ്ണാ
നിർമാല്യം
Yadava Krishna (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:13:07.
യാദവാ കൃഷ്ണാ മാധവാ...
ഗുരുവായൂരിൽ വാഴും ശ്രീധരാ...
യദുകുലനാഥാ കണ്ണാ ശ്രീജയാ...
വസുദേവ ദേവകിമാർക്കെന്നും പ്രിയനാം ഹരേ
പൂന്താനകവിതയിലെ പൂന്തേനാം ശ്രീനിധേ
കണികാണാൻ ഉണരേണേ മരതകവർണ്ണാ കണ്ണാ...

ഗുരുവും വായുവും തൊഴുകൈയ്യാൽ
വാഴ്ത്തീടും തിരുസന്നിധിയിൽ
കദനം കദളി പഴമാക്കി
നിൻ മുന്നിൽ തൊഴുവാൻ ഞാനും തിരുനാമം പാടാൻ തിരുപാദം പുൽകാൻ
ദ്വാരകാപുരേശാ ദ്വാപരയുഗനാഥാ
അരുളണേ തിരുദർശനം

ശിവപാർവ്വതിമാർ താപമോടെ
വാഴും തിരു തീർത്ഥക്കരയിൽ
സകലം പരിരക്ഷിപ്പാനായി
സദയം വന്നെത്തും ഹരേ
കലികാലം തന്നിൽ ദുരിതങ്ങളകലാൻ
ശ്രീപുരേശ വാസാ
പാർത്ഥസാരഥീശ
അരുളണേ കരുണാമൃതം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts