ഹരേകൃഷ്ണ
നിർമാല്യം
Hare Krishne (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:12:06.
ഹരേ കൃഷ്ണാ യദുകുലാധിപാ
നാരായണാ നന്ദകുമാരാ...
അവിടുത്തെ തിരുമുമ്പിൽ അടിയന്റെ നൊമ്പരം
അരവിന്ദമലരായിതാ...
തിരുവാകചാർത്തിനു തൃക്കാൽക്കലണിയിക്കാൻ
തോരാത്ത കണ്ണുനീർ പൊയ്കയിൽ നിന്നും ഹരേ ശ്രീനിധേ...

ഗുരുവായൂരമ്പല ശ്രീകോവിൽ മുന്നിലായി തൊഴുകൈയുമേന്തി ഞാൻ നിൽക്കേ
ഭഗവാന്റെ സോപാന സംഗീതം കേൾക്കേ...
അമ്പാടി തന്നിലേ മായക്കാർവർണ്ണനായി
അടിയനും സംഗീതം പകർന്നു
സപ്തസ്വരങ്ങൾ പകർന്നൂ...

പാലാഴി വാസനാം പത്മനാഭൻ തന്റെ
പുണ്യ സ്വരൂപം ഞാൻ കാൺകേ
കനിവിന്റെ കതിരൊളി ഓരത്തു കൂടെ
വൃന്ദാവനിയിലെ ഗോപാലാകൃഷ്ണനായി ശ്രീകോവിൽ വാതിൽ തുറന്നൂ
അടിയനും ദർശനം തന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts