ഗുരുവായൂർ അമ്പല
കൃഷ്ണാഞ്ജലി
Guruvayoor ambala (Krishnanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:34.
 
ഗുരുവായൂരമ്പല തിരുനടയിൽ വന്നു
ഭക്തകുചേലൻ ഞാൻ തൊഴുതു നിന്നു
കണ്ണീരിൽ ചാലിച്ച അവില്‍പ്പൊതിയും
കൂടെ ജീവിതഗന്ധിയാം ദുഃഖങ്ങളും
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ

ഉദയാസ്തമന പൂജയൊരുങ്ങുമ്പോൾ
മാനസം നിറയെ പരിദേവനം
കണ്ണീരൊഴുകുമ്പോൾ കാണാതിരിക്കുവാൻ
ഓലക്കുടയിൽ ഞാൻ മറഞ്ഞു നിന്നു
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ

ഒരു നേരം വന്നു കാണിക്ക വെയ്ക്കുവാൻ
ഹൃദയം നിറയെ ഹരിചന്ദനം
എന്നെ വിളിക്കുമോ എന്നോർത്തിരുന്നു ഞാൻ
തിരുനടയിൽ തന്നെ ജപിച്ചു നിന്നു
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ
നീയെന്നെ മറന്നുവോ കണ്ണാ
(ഗുരുവായൂരമ്പല...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts