സ്വാമി ഗാനം മൂളും
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXIX (ശബരി ശൈലം)
Swami Gaanam Moolum (Ayyappa Gaanangal Vol XXIX (Shabari Shailam))
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.പി.ബാലമുരളി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:37:51.

സ്വാമി ഗാനം മൂളും പൂങ്കുയിലേ
മാമലയില്‍ പോയ് തൊഴുതു അയ്യനയ്യനെ (സ്വാമി)
ഭക്തവത്സലനാണയ്യന്‍ മുക്തിദായകനാണയ്യന്‍ (2)
കാല്‍ത്തളിരില്‍ വീഴുന്നോരെ കാത്തിടുന്നവനാണയ്യന്‍ (ഭക്ത)
(സ്വാമി)

ഏതിരുട്ടും നീക്കീടും ഭൂതവൃന്ദനാഥന്റെ
കാന്തിചിന്തും രൂപമൊന്നു കണ്ടില്ലേ
ഏതു നോവും പോക്കീടും ആര്യതാതനയ്യന്റെ
ശാന്തിയേകും ഭാവമങ്ങു കണ്ടില്ലേ
പന്തളത്തിന്‍ നിധിയല്ലേ സ്വന്തമാകാന്‍ കൊതിയില്ലേ (2)
മുന്നിലെത്തും മുന്നമേറാന്‍ പൊന്നു പടിപതിനെട്ടില്ലേ
(സ്വാമി)

മഞ്ജമാതാവായീടും മംഗലാംഗി തന്‍പൂവല്‍
നെഞ്ചമാളും രാഗമങ്ങു കണ്ടില്ലേ
സോദരനായ് കൂടുന്ന വാവരുസ്വാമിയുമായ്
തോളുരുമ്മും സ്നേഹമൊന്നു കണ്ടില്ലേ
യോഗപട്ടമെഴും സ്വാമി ലോകമൊട്ട് ഗുരുസ്വാമി (2)
മാലയിട്ടു കഴിഞ്ഞാല്‍ പിന്നാനാളുതൊട്ടെല്ലാം സ്വാമി
(സ്വാമി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts