ഒരു നേരം ഭഗവാനേ
എന്റെ അമ്പാടി കണ്ണൻ
Oru Neram Bhagavaane (Ente Ambaadi Kannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംപട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനപ്രകാശ്‌ പി മാവേലിക്കര ,പി ജയദേവ്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 06:06:03.

ഒരു നേരം ഭഗവാനെ തൊഴുതുണരുമ്പോൾ
ഓംകാര ബീജാക്ഷരിയാൽ മനമുണരും (2)
പല നേരം ഹരികൃഷ്ണ മുഖപത്മ ദർശനം
പലകോടി ജന്മ പുണ്യ വരപ്രസാദം
(ഒരു നേരം ഭഗവാനെ..)

ഈരേഴു പതിനാലു ലോകങ്ങൾക്കധിപനാം
ആരോമൽക്കണ്ണന്റെ തിരുമുടിയിൽ(2)
പവിഴങ്ങളില്ലാതെ വെറുമൊരു പക്ഷി തൻ
തൂവൽ തിരുകിയ കൃഷ്ണ ഭാവം (2)
കണ്ണുകൾക്കാനന്ദം കൊള്ളുവാൻ ഞങ്ങൾക്ക്
കാരുണ്യവർഷം ചൊരിഞ്ഞ ദേവാ
ഓം നമോ ഭഗവതേ വാസുദേവാ കൃഷ്ണാ
ഓംകാര പൊരുളായ സച്ചിന്മയാ
(ഒരു നേരം ഭഗവാനെ..)

ഭക്തർക്കെന്നും ഉടയോനായ്
ദുഷ്ടർക്കെന്നും അന്യനായ്
ഭൂലോക പാലനം ചെയ്യുവോനേ (2)
ഗീതോപദേശത്താൽ വെളിവേകി ഞങ്ങളെ
ശാസിച്ചു രക്ഷിച്ച ലക്ഷ്മീപതേ
കണ്ണുകൾക്കാനന്ദം കൊള്ളുവാൻ ഞങ്ങൾക്ക്
കാരുണ്യവർഷം ചൊരിഞ്ഞ ദേവാ
ഓം നമോ ഭഗവതേ വാസുദേവാ കൃഷ്ണാ
ഓംകാര പൊരുളായ സച്ചിന്മയാ
(ഒരു നേരം ഭഗവാനെ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts