പൂമരം
പുഷ്പോത്സവം (ഉത്സവഗാനങ്ങള്‍)
Poomaram (Pushpolsavam(festival songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2014 05:03:02.

പൂമരം പൂത്ത വഴിയിലൂടെ
മാമരചാര്‍ത്തിനിടയിലൂടെ
നിളയുടെ കാമുക കവിയുടെ കവിതയൊ-
രോണ നിലാവായ് ഒഴുകുമ്പോള്‍
മലയാളമേ ഇത് ധന്യം നിന്റെ
മകനായ് പിറന്നതെന്‍ പുണ്യം

ഹിമപുഷ്പകലികകള്‍ പൂക്കുന്ന പുല്‍ത്തുമ്പില്‍
അരുണന്റെ മൃദു ചുംബനം
രവിരത്ന കണികകള്‍ വഴിനീളെ ഞാത്തിയിട്ടു-
ഷസ്സിന്റെ പുതുവാണിഭം
ഇതു മലയാളനാടിന്റെ ചന്തം
ഞാനീ മണ്ണിനെന്നും സ്വന്തം

ഋതുഭേദമറിയാതെ ശുഭകാന്തി ചൊരിയുന്ന
മലയാള മന്ദസ്മിതം
നിറമേഴുമലിയുന്ന തിരുവോണപ്പൂക്കള-
മഴകിന്റെ വൃന്ദാവനം
ഇതു മലയാളനാടിന്റെ ചന്തം
ഞാനീ മണ്ണിനെന്നും സ്വന്തം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts