അകലെ
വീണ്ടും
Akale (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:38.
 

അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം
സിന്ദൂരമാല്യം നീ ചാർത്തി വാ
ശൃംഗാരകേളീ നീയോർത്തുവാ
എന്നോടു ചേരാൻ ഓ..ഓ..ഓ..
(അകലെ..)


കണ്ണിൽ വിടരുന്ന കതിരാമ്പൽ
കവിളിൽ തെളിവേളയിൽ അമൃതായ് നീ പെയ്യാമോ (2)
ആർദ്രരാഗം എൻ വീണ മീട്ടി നില്പൂ
ഈ തണുപ്പിൽ ഞാൻ നിന്നെ കാത്തു നില്പൂ
വന്നാലും എന്മുന്നിൽ നാഥാ ഓ..ഓ..ഓ..
(അകലെ..)

ചുണ്ടിൽ ഉതിരുന്നു നിൻ നാമം
ഹൃദയം തേങ്ങും വേളയിൽ അഴകേ നീ പോരാമോ (2)
രാത്രിമുല്ല എന്നുള്ളിൽ പൂത്തു നില്പൂ
ഈ തുരുത്തിൽ ഞാൻ നിന്നെ കാത്തു നില്പൂ
വന്നാലും എന്മുന്നിൽ നാഥാ ഓ..ഓ..ഓ..
(അകലെ..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts