ഒട്ടും ഉറങ്ങാത്ത കണ്ണേ
അലകൾക്ക്
Ottum urangatha Kanne (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനസെറിന
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:41.

ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ (2)
ഒഴുകിപ്പറക്കുന്ന കാറ്റിന്റെ കൈലേസു കൊണ്ടെത്ര
തുടച്ചാലുമൊഴിയാത്ത
കണ്ണുനീർക്കടൽ..കണ്ണുനീർക്കടൽ
ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ

പ്രണയമെഴുതി തോരാത്ത പ്രാണന്റെ തീരങ്ങളറിയും
ഏതോ തോർച്ചകൾ ഏതോ തോർച്ചകൾ
പ്രണയമെഴുതി തോരാത്ത പ്രാണന്റെ തീരങ്ങളറിയും
ഏതോ തോർച്ചകൾ ഏതോ തോർച്ചകൾ
യാനപാത്രങ്ങളിൽ കാറ്റുതിർക്കും
വിതുമ്പലിൻ വിദൂര ശ്രുതിയിൽ തുളുമ്പും
അജ്ഞാതനാമൊരിടയന്റെ രാഗ മുരളി
രാഗ മുരളി..
ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ


അനുയാത്ര ചെയ്യും മൂകാനുരാഗമേ
മൂകാനുരാഗമേ
നിന്റെ കാറ്റിൽ തുടിക്കുന്ന പാട്ടിൻ പരാഗമാം
ഞാനുമകലേയ്ക്ക് ചിതറുന്നു ചിതറുന്നു
വിരഹമെരിയും കാടെന്നെ വിളിക്കുന്നു
മഴയാകുവാൻ... മഴയാകുവാൻ
ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ

മേഘങ്ങളാട്ടുന്നൊരൂഞ്ഞാലിലാടി തളരുവാൻ
മഴവിൽ തന്ത്രിയിൽ അവന്റെ പാട്ടാകുവാൻ
എന്റെ മൗനത്തിലെന്നെ കഴുകുവാൻ
സദാ യാത്രയാകുന്നു ഞാൻ
യാത്രയാകുന്നു ഞാൻ...യാത്രയാകുന്നു ഞാൻ...
ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ

ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ
ഒഴുകിപ്പറക്കുന്ന കാറ്റിന്റെ കൈലേസു കൊണ്ടെത്ര
തുടച്ചാലുമൊഴിയാത്ത
കണ്ണുനീർക്കടൽ..കണ്ണുനീർക്കടൽ
ഒട്ടുമുറങ്ങാത്ത കണ്ണീർക്കടൽ












malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts