ആരോ പറഞ്ഞു
Mercara
Aaro paranju (Mercara)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.
 ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന് (2)
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
അവയൊന്നും ഒരു ചിന്തും മൂളിയില്ല
ആരോ.. ആരോ..
(ആരോ പറഞ്ഞു...)

ഈറന്‍മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും (2)
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും
ആരോ.. ആരോ..
(ആരോ പറഞ്ഞു...)

ഈ നീലരാവിന്‍ താരാപഥത്തില്‍
ഏകാന്ത ദു:ഖത്തിന്‍ താരകം ഞാൻ (2)
പൂനിലാക്കായലില്‍ പാതിയില്‍ വീണൊരു
പാതിരാപ്പൂവാണെനിക്കു സ്വപ്നം
ഏകാകിനിയല്ലോ എന്നു ഞാനും
ആരോ.. ആരോ..
(ആരോ പറഞ്ഞു...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts