അനഘേ ഈ ആവണിപ്പൂ
വാനമ്പാടി
Anaghe ee aavanippo (Vaanampadi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2023 01:53:29.
 അനഘേ ഈ ആവണി പൂവുകളാർക്കു വേണ്ടീ ...
പൂവണി കാവുകളാർക്കു വേണ്ടീ .....
ഓർക്കുവാൻ ഒത്തിരിയുള്ളൊരെൻ പ്രേമത്തിൻ
ഓമനേ നിനക്കു വേണ്ടീ ...

( അനഘേ )

തോളത്തു നിന്നുടെ തോട്ടിയുടക്കുന്ന
കോളാമ്പിപ്പൂവിന്റെ മന്ദഹാസം.. ( 2 )
അധരത്തിലൊതുക്കി നീ
അഞ്ചമ്പു മെയ്തതെൻ അകധാരിലിപ്പോഴും ഓർത്തു നിൽപ്പൂ ... ( 2 )

( അനഘേ ...)

കാക്കപൂ കുമ്പിള് കാറ്റു മറിച്ചിട്ട
നോക്കത്താതൊടിയുടെ നൊമ്പരങ്ങൾ ( 2 )
മൗനത്തിലൊതുക്കി നീ മുഖം കറുപ്പിച്ചതെൻ
മനസിന്റെ ഭിത്തിൽ തെളിഞ്ഞു നിൽപ്പൂ... ( 2 )

( അനഘേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts