സുന്ദരനല്ല ഞാന്‍
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Sundaranalla njan (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:46.
 സുന്ദരനല്ല ഞാൻ സുന്ദരിപ്പൂവേ (2)
രാജകുമാരനല്ല നിന്നെ പ്രണയിക്കാൻ (2)
ഞാനൊരു രാജകുമാരനല്ല (2)
(സുന്ദരനല്ല ഞാൻ...)

തോഴികളില്ല പരിപാലകരില്ല
സഖീ എൻ കൂടെ നീ വന്നുവെങ്കിൽ
നിറങ്ങളിൽ ചാലിച്ച മോഹങ്ങൾ ഒന്നുമീ
ഇന്നിനീ ഹൃദയത്തിൽ ഇല്ല
പോരുന്നുവോ ഇനി എന്റെ കൂടെ
പോരുന്നുവോ ഇനി എന്റെ കൂടെ
(സുന്ദരനല്ല...)

തങ്കവുമില്ല തിളങ്ങുന്ന പുടവയില്ല
പ്രിയേ നിൻ മാറിൽ താലി ചാർത്താൻ
നിഴലായ് നെയെന്നും എൻ കൂടെയുണ്ടെങ്കിൽ
സ്വർഗ്ഗമല്ലോ ഈ ജന്മം
പോരുകില്ലേ സഖീ എന്റെ കൂടെ
പോരുകില്ലേ സഖീ എന്റെ കൂടെ
(സുന്ദരനല്ല..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts