പ്രണയത്തിന്‍ ഓര്‍മയ്ക്കായി
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Pranayathin Ormakkayi (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:46.
 പ്രണയത്തിൻ ഓർമ്മക്കായി
ഞാനന്നു നൽകിയ ആദ്യോപഹാരം
നീ മറന്നു പോയോ
മോഹമായ് ഞാനന്നു വന്ന നാൾ പാടിയ
പാടിയ പാട്ടിന്റെ പല്ലവി മറന്നു പോയോ
അതോ കളഞ്ഞു പോയോ
(പ്രണയത്തിൻ...)

ഞാൻ കണ്ട സ്വപ്നവും നീ നെയ്ത മോഹവും
ഒരു പോലെയാണെന്നു പറഞ്ഞതല്ലേ
നീ മൊഴിഞ്ഞതല്ലേ
പ്രണയത്തിൻ ലഹരിയിൽ നീയന്നു വന്ന നാൾ
പ്രകൃതിയായ് ഞാൻ നിന്നെ പുണർന്നതല്ലേ
മറന്നു പോയോ എല്ലാം മറന്നു പോയോ
(പ്രണയത്തിൻ...)


നീയന്നു നൽകിയ ചുംബനപൂവിതൾ
ഒരു മുത്തു പോലെ ഞാൻ മറച്ചു വെച്ചു
ഉള്ളിൽ ഒളിച്ചു വെച്ചു
ആരാരും അറിയാതെ ആരോടും പറയാതെ
മനസ്സിന്റെ മണിച്ചെപ്പിൽ കരുതി വെച്ചു
മറക്കുകില്ല ഒന്നും മറന്നതല്ലാ
(പ്രണയത്തിൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts