ഞാനെന്റെ ഹൃദയം
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Njaanente hridayam (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:46.
 ഞാനെന്റെ ഹൃദയം അവൾക്കു നൽകി
അവളതിൽ പ്രണയത്തിൻ കടമൊരുക്കി
വർണ്ണങ്ങൾ തളിരിടും മനസ്സിലന്നാദ്യമായ്
ഒരു തുണ്ട് കവിതയായി
പ്രണയത്തിൻ നിറമുള്ള കവിതയായി
(ഞാനെന്റെ ...)


അന്നോളം പാടാനറിയാത്ത
പ്രണയാനുരാഗങ്ങൾ ഒഴുകിയെത്തി
നിറമുള്ള പൂക്കളെ കാണുമ്പോൾ എന്നുള്ളിൽ
നിറമാർന്ന മോഹങ്ങൾ ഒഴുകിയെത്തി
നിറമാർന്ന മോഹങ്ങൾ തഴുകിയെത്തി
(ഞാനെന്റെ ...)

വർണ്ണങ്ങൾ തളിരിട്ട പൂന്തോപ്പിൽ
അവളിന്നെൻ ഓർമ്മയിൽ മാത്രമായ്
മഴവില്ലിൽ മാസ്മര വർണ്ണങ്ങളെ പോലെ
അവളുടെ ഓർമ്മകൾ കഥകളായ്
എന്റെയീ കണ്ണുനീർ കവിതയായ്
(ഞാനെന്റെ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts