മനസ്സേ കരയല്ലേ [F]
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Manasse karayalle[F] (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:47.
 മനസ്സേ കരയല്ലേ വെറുതേ
കരയുന്ന കണ്ണുനീർ നഷ്ടം (2)
ഹൃദയത്തിൻ വേദന മായ്ക്കാൻ
കദനങ്ങളോർക്കാതിരിക്കാം
ഇനി മിഴിനീർ പൊഴിയാതിരിക്കാം
ആ കനവുകൾ കാണാതിരിക്കാം
(മനസ്സേ...)

ആ കോടമഞ്ഞിന്റെ കുളിരിൽ
അറിയാതെ ഒഴുകി എൻ മനസ്സിൽ
ആ കുളിർ കാറ്റിന്റെ മടിയിൽ
മതി മറന്നുറങ്ങിയെൻ ഹൃദയം
ആ ദിനരാത്രങ്ങളൊക്കെയും
ഇന്നെന്റെ നെഞ്ചിലെ തീക്കനലായ്
അണയാതെ എരിയുന്ന തീ നാളമായ്
അണയാതെ എരിയുന്ന തീ നാളമായ്
(മനസ്സേ...)


ആ മധുമൊഴികളെൻ ഉള്ളിൽ
മായിക സ്വപ്നങ്ങൾ കണ്ടു
ആ ചെറു കൊഞ്ചലെൻ കണ്ണിൽ
കാർത്തിക ദീപമായ് തെളിഞ്ഞു
ആ മൃദു പുഞ്ചിരി ഒക്കെയും
മൺ കുടം പോൽ വീണുടഞ്ഞു
അകലാതെ പുകയുന്ന തീതെന്നലായ്
അകലാതെ പുകയുന്ന തീതെന്നലായ്
(മനസ്സേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts