ഇനിയെന്ന് കാണും
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Iniyennu Kaanaum (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:47.
 ഇനിയെന്നു കാണും സഖീ
ഇനിയെന്നു കാണും നമ്മൾ
ഇനിയൊന്നു പിണങ്ങാൻ
ഇനിയൊന്നു ഇണങ്ങാൻ
(ഇനിയെന്നു കാണും...)

നിറഞ്ഞ മിഴികളും തളർന്ന മനസ്സുമായ്
പിരിയുകയാണോ നീ എന്നെ
പിരിയുകയാണോ നീ (2)
പിരിയുവാനാണെങ്കിൽ എന്തിനു നാമിത്ര(2)
സുന്ദര നിമിഷങ്ങൾ പങ്കു വെച്ചു
ഇനിയെന്നു കാണും നമ്മൾ
(ഇനിയെന്നു...)

പൊഴിയുമീ കൺനീരും ഇടറുന്ന ഹൃദയമായ്
അകലുകയാണോ നീ എന്നേ
അകലുകയാണോ നീ (2)
ഓർമ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ (2)
എന്തിനെൻ ഹൃദയത്തെ തൊട്ടുണർത്തീ
ഇനിയെന്നു കാണും നമ്മൾ
(ഇനിയെന്നു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts