ഓണവില്ലിൽ
ഓണനിലാവ് II
Onavillil (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:49.

ഓണവില്ലില്‍ താളമിട്ടു പാടുക നാം വീണ്ടും
പാടുക നാം വീണ്ടും..
ഓര്‍മ്മകളില്‍ വാഴുമൊരു മന്നവനെ പറ്റി
മന്നവനെ പറ്റി..
ചന്ദനമെതിയടി തന്‍ നാദമുണ്ടോ കേള്‍പ്പൂ
നാദമുണ്ടോ കേള്‍പ്പൂ..
മന്നവന്‍ വരുമെന്നോര്‍ത്തു നാമിരിപ്പൂ
നാമിരിപ്പൂ...
(ഓണവില്ലില്‍... )

പുതുവിതയ്ക്ക് കന്നിവയല്‍ ഉഴുതൊരുക്കും പോലെ
ഉഴുതൊരുക്കും പോലെ..
പുതിയ ഞാണ്‍ മുറുക്കി ഞങ്ങളോണവില്ല് തീര്‍ത്തു
ഓണവില്ല് തീര്‍ത്തു.. (പുതുവിതയ്ക്ക്.. )
ഭൂമുഖത്ത് നൂറു നൂറു തിരുവരങ്ങൊരുക്കി
തിരുവരങ്ങൊരുക്കി..
ഭൂമി പെറ്റൊരുണ്ണികൾക്ക് തുയിലുണര്‍ത്ത് പാടി
തുയിലുണര്‍ത്ത് പാടി..
തുയിലുണരൂ വേഗം കുയില്‍മൊഴികള്‍ പാടി...
കുയില്‍മൊഴികള്‍ പാടി.. കുയില്‍മൊഴികള്‍ പാടി...
(ഓണവില്ലില്‍... )

മന്ദ്ര മധ്യ താര മധുര ശ്രുതികള്‍ മാറി മാറി
ശ്രുതികള്‍ മാറി മാറി..
മന്നില്‍ ഞങ്ങള്‍ പാടും ഓണപ്പാട്ടുകളെന്നാളും
പാട്ടുകളെന്നാളും.. (മന്ദ്ര.. )
പോയ്‌ മറഞ്ഞ നന്മകള്‍ക്ക് പൂത്തടുക്കുമായി
പൂത്തടുക്കുമായി..
മാമലകള്‍ താഴ്വരകള്‍ തൊഴുതുണര്‍ന്നു പാടും
തൊഴുതുണര്‍ന്നു പാടും..
പുലരൊളിയായ് പോരൂ.. കിളിമകളേ പാടൂ...
കിളിമകളേ പാടൂ... കിളിമകളേ പാടൂ...
(ഓണവില്ലില്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts