അലയുമെൻ (പ്രണയത്തിന്റെ ദേവരാഗങ്ങളിൽ നിന്ന്)
ഓണനിലാവ് II
Alayumen [From Pranayathinte Devaragangal] (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:49.

അലയുമെന്‍ പ്രിയതരമോഹങ്ങൾക്കിന്നിനി
ഇളവേല്‍ക്കുവാനൊരു തേന്‍കൂട്..
ഇളമാനുകളിണയായ് തുള്ളും
ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്..
നിന്‍ കുടിലിനകത്തൊരു തേന്‍കൂട്...
(അലയുമെന്‍.. )

ഒരു സ്വര്‍ണ്ണത്താലി തന്‍ താമരപ്പൂവായെന്‍
ഹൃദയമീ മാറത്തു ചായും.. (ഒരു സ്വര്‍ണ്ണത്താലി.. )
കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവിന്‍
കാതരമോഹത്തിന്‍ മന്ത്രം..
പ്രണയാതുരമാം സ്വപ്നമന്ത്രം.. (കാതോര്‍ത്തു.. )
പ്രണയാതുരമാം സ്വപ്നമന്ത്രം...
(അലയുമെന്‍... )

മിഴിയിലെ ആകാശനീലിമയില്‍
സ്വപ്ന മതിലേഖ തോണിയില്‍ വന്നു.. (മിഴിയിലെ.. )
തോണി തുഴയുന്നോരാളിന്റെ ചാരത്ത്
നാണിച്ചിരിക്കുന്നതാരോ..
മെല്ലെ മാറത്തു ചായുന്നതാരോ.. (തോണി.. )
മെല്ലെ മാറത്തു ചായുന്നതാരോ...
(അലയുമെന്‍... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts