ശ്രാവണ ശ്രീപദം
ഓണനിലാവ് II
Shraavana sreepadam (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കോട്ടക്കൽ ചന്ദ്രശേഖരൻ
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:50.

ശ്രാവണശ്രീപദം കുങ്കുമം ചാര്‍ത്തിയ പൂവുകളേ..
ശ്രാവണശ്രീപദം കുങ്കുമം ചാര്‍ത്തിയ
പൂവുകളേ.. കുഞ്ഞു പൂവുകളേ..
മണ്ണിലും മാനസദ്യോവിലും ഇന്നെന്‍
കണ്ണിലും നൃത്തമാടൂ...
(ശ്രാവണശ്രീപദം... )

ഭൂമി തന്നാത്മാവില്‍ നിന്നുയിർത്തീടുന്ന
പോയ യുഗത്തിന്‍ അഴകുകളേ..
ആ.. ആ... (ഭൂമി.. )
പോരൂ പോരൂ പോരൂ ഇന്നീ
ചാരുവാം ചിത്രാങ്കണത്തില്‍.. (പോരൂ.. )
ചിത്രാങ്കണത്തില്‍...
(ശ്രാവണശ്രീപദം... )

പൂമ്പുലര്‍വേള തന്‍ പൊന്നോമനകളേ
മാമ്പെഴും ചിറ്റാട ആരു തന്നു..
ആ.. ആ.. (പൂമ്പുലര്‍.. )
കാറ്റോ കാണാക്കാറ്റോ നിങ്ങള്‍-
ക്കാടുവാന്‍ പൊന്നൂഞ്ഞാലിട്ടു... (കാറ്റോ.. )
പൊന്നൂഞ്ഞാലിട്ടു...
(ശ്രാവണശ്രീപദം... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts