പൂവിട്ട്
ഓണനിലാവ് II
Povittu (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി മാധുരി
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:50.

പൂവിട്ട് പൊന്‍പണം പൊലിക
പുന്നെല്ലിന്‍ നിറപറ പൊലിക
കുന്നോളം കുറുമൊഴിക്കുരവകള്‍ പൊലിക
തുമ്പപ്പൂപ്പാല്‍ക്കുടം പൊലിക
പൊലിക പൊലിക പൊലിക...
(പൂവിട്ട്... )

പാടത്തെ കിളികള്‍ തന്‍ കളകളം കളകളം പൊലിക..
ഓ.. പൊലിക പൊലിക പൊലിക..
പായാരച്ചൊല്ലുകള്‍ പൊലിക..
ആ.. ആ... (പാടത്തെ.. )
പാണന്റെ പാട്ടിലെ പഴംകഥ കേള്‍ക്കാന്‍
പോണോരേ.. മാളോരേ.. (പാണന്റെ.. )
പൊലിക പൊലിക പൊലിക...
(പൂവിട്ട്... )

ആയിരം പുഴകളില്‍ ഓളങ്ങള്‍ ഓളങ്ങള്‍ പൊലിക
ഓ.. പൊലിക പൊലിക പൊലിക..
ആവണിപ്പച്ചകള്‍ പൊലിക..
ആ.. ആ.. (ആയിരം.. )
മലയന്റെ മുറ്റത്തെ കദളിത്തേന്‍ വാഴകള്‍
മലയന്റെ മക്കള്‍ക്കായ്.. (മലയന്റെ.. )
പൊലിക പൊലിക പൊലിക...
(പൂവിട്ട്... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts