റാപ്പ് സില്ലി
ദേശാടനപ്പക്ഷി
Rap silly (Desadanappakshi)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.
 
റാപ്പ് സില്ലി പാട്ടും പാടി
ഈ യാമങ്ങളിൽ ഉത്സവമാടി
കൈയ്യങ്കളി സൂല്ലും ചൊല്ലി
ആരാവോ ഒരാട്ടക്കാരി
കണ്ണുകൾ മന്ദം വിടർന്നപ്പോൾ ദൂരെ
രാക്കോലങ്ങൾ ആടും നർത്തനമാടുന്നു
പ്രായത്തിൽ ചൂടിൽ തീ ആളുമ്പോൾ
കിന്നാരങ്ങൾ സിംഫണി മൂളുന്നു
(റാപ്പ് സില്ലി..)

മൗനങ്ങൾക്കുള്ളിൽ നിന്നും മന്ദം മന്ദം മാനം പൂത്തു
താരങ്ങൾ തമ്മിൽ തമ്മിൽ തെയ്യം പാടാൻ അയ്യൻ വന്നു (2)
കുളിരുണ്ടേ അരങ്ങത്തോ തളിരുണ്ടേ ഞരമ്പത്തോ
കൈകൊട്ടി പാട്ടും പാടി കുഞ്ഞന്നം ചെന്നു
കണ്ണുകൾ മന്ദം വിടർന്നപ്പോൾ ദൂരെ
രാക്കോലങ്ങൾ ആടും നർത്തനമാടുന്നു
പ്രായത്തിൽ ചൂടിൽ തീ ആളുമ്പോൾ
കിന്നാരങ്ങൾ സിംഫണി മൂളുന്നു
(റാപ്പ് സില്ലി..)

മാറത്തെ ചൂടിൽ നിന്നും മാരിക്കാറായ് നമ്മൾ പെയ്തു
പ്രേമത്തിൻ നീരാളങ്ങൾ വീണ്ടും വീണ്ടും നെയ്തു
മനസ്സിന്റെ വരമ്പത്തോ മലരിന്റെ ഇറമ്പത്തോ
മഷിനോട്ടക്കാരായ് നമ്മൾ അന്യോന്യം നിന്നു
കണ്ണുകൾ മന്ദം വിടർന്നപ്പോൾ ദൂരെ
രാക്കോലങ്ങൾ ആടും നർത്തനമാടുന്നു
പ്രായത്തിൽ ചൂടിൽ തീ ആളുമ്പോൾ
കിന്നാരങ്ങൾ സിംഫണി മൂളുന്നു
(റാപ്പ് സില്ലി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts