ഗാനപ്രിയരേ ആസ്വാദകരേ
ഗസൽമാല
Gaanapriyare aaswadakare (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:54.

ഓഹോ ഓ..ആ..ആ..ആ...ഓ..ആ..ഓ..
ഗാനപ്രിയരേ ആസ്വാദകരേ
ഗസൽമാല ചൂടാൻ വരൂ (2)
മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ
തൻ മധുരം നേദിക്കാം ഞാൻ
(ഗാനപ്രിയരേ ആസ്വാദകരേ...)

അമീർ ഖുസ്രുവും മിർസാ ഖാലിബും
അനശ്വരമാക്കിയ ഗസലുകളേ (2)
നിങ്ങൾക്ക് പിൻപേ മലനാട്ടിലെത്തിയ
നിരുപമ കവിതകൾ പാടാം ഞാൻ
(ഗാനപ്രിയരേ ആസ്വാദകരേ...)

ആയിരം കവികൾ ഗായക നിരകൾ
അനുദിനം പൂജിച്ച കവിതകളേ (2)
നിങ്ങൾ തൻ ശ്രുതിലയ സീമകൾ
ചുംബിച്ച നിരവദ്യ ഗാനങ്ങൾ പാടാം ഞാൻ
(ഗാനപ്രിയരേ ആസ്വാദകരേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts