അർദ്ധനിശയിൽ സൂര്യനെ പോലെ
ഗസൽമാല
Ardha nisayil sooryane pole (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:54.

അർദ്ധനിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ (2)
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളേ നീ വന്നു
ഒരു മധുരദർശനം നീ തന്നു
(അർദ്ധനിശയിൽ ....)

മൗനസരസ്സിൻ നാദം പോലെ
മരുഭൂമിയിലൊരു മഴ പോലെ (2)
പൂ പോലെ തേൻ പോലെ പുളകവുമായ് നീ വന്നു
പ്രേമലഹരിയുമായ് നീ വന്നു
(അർദ്ധനിശയിൽ ....)

വീണയിലുണരും ഗാനം പോലെ
പ്രാണനിലൊഴുകും കുളിർ പോലെ (2)
കാർവേണീ കളവാണി കവിതയുമായ് നീ വന്നു
രാഗ കവിതയുമായ് നീ വന്നു
(അർദ്ധനിശയിൽ ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts