ആകാശ നീലിമയോ
ഒരു മുഖം മാത്രം
Aakasa neelimayo (Oru Mukham Matram)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:55.

ആകാശ നീലിമയോ.. അതോ
വാലിട്ടെഴുതിയ നിന്‍ മിഴിയോ - 2
കാര്‍കൂന്തലിന്‍ നിന്‍ പാതി മറഞ്ഞ മുഖം..
ആഷാഢ പൗര്‍ണ്ണമിയോ ഇതു..
മൂകനുരാഗത്തിന്‍ മധുരിമയോ..
(ആകാശ)

പൊട്ടിചിരിപ്പതാം പൊന്‍ കൊലുസോ അതോ
ഗന്ധര്‍വ്വ സദസ്സിലെ സ്വരലയമോ - 2
മധുപന്‍ വിടര്‍ത്തുന്ന മലരിതളോ എന്റെ
നഖ സ്പര്‍ശമേറ്റ നിന്‍ കുളിര്‍മേനിയോ
(ആകാശ)

ഒരു മഹാമൗനമാം ലക്ഷ്മണ പത്നിയോ
മിഥിലതന്‍ സ്വപ്നമാം മൈഥിലിയോ.. - 2
ലയനടനങ്ങളില്‍ ക്ഷേത്രശില്‍പങ്ങളേ
സ്മൃതിയിലുണര്‍ത്തുന്ന ഉര്‍വ്വശിയോ
(ആകാശ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts