മനസ്സേ നീയെൻ
പ്രണാമം
Manasse neeyen (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:56.

ആ...ആ...ആ...ആ...ആ...
മനസ്സേ മനസ്സേ
മനസ്സേ നീയെൻ പ്രേമഗാനം ഓർത്തിരുന്നുവോ (2)
നിനക്കായി ഞാൻ രചിച്ചൊരീ ഗാനം
കേട്ടു നീ നിറഞ്ഞുവോ
(മനസ്സേ.....)

അനുരാഗലോലം ഞാൻ രചിച്ച
ഭാവാത്മകമാം ഈ കവിതയിൽ (2)
വെൺതാരുകൾ പൂ ചൂടിടും (2)
പീലി നീർത്തി നിന്നാടിടും
(മനസ്സേ.....)

ഈ വരികളിൽ ഈ കേൾപ്പതില്ലേ
ഒരു സിതാറിൻ മൃദുസ്വനം (2)
കനവിൽ നീല നിലാവു ചാറിയ
നിമിഷം എന്നെ തഴുകിയോ
(മനസ്സേ.....)

നിരിഗ പഗരിസ നിപ
നിരിമ രിമപനിസരിഗ
നിസരി ധനിസ മപധ പമഗരിസ
നിരിഗാഗ നിരിഗാഗ നിരിസാ

അതിരെഴാത്തൊരീ പ്രണയ വേഗം
ആളിയാളിപ്പടർന്ന പോൽ (2)
പെരുകി വീഴുകയാണെൻ ചിത്തിൽ
തുരുതുരെ കൊന്നപ്പൂവുകൾ
(മനസ്സേ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts