പാതിരാവിൽ
പ്രണാമം
Paathiraavil (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:57.

പാതിരാവിൻ പാഴ്നിഴലിൽ
പാടുവാനായ് ഞാനിരിപ്പൂ (2)
തളിരണിഞ്ഞു നിൽക്കയാണെൻ
സ്മരണകളിൽ വേദനകൾ
(പാതിരാവിൻ..)

വിരികയാണെന്നുള്ളിലാകെ
തരളമേതോ കല്പനകൾ (2)
അതു പകരുവാനാവുകില്ലെൻ
ഗസലിൻ നേർത്ത തന്ത്രികളിൽ
(പാതിരാവിൻ..)

കൂതലിച്ച നോവുകളിൽ
വേനലാർത്തു പെയ്തിടുമ്പോൾ (2)
താന്തമാമെൻ മാനസത്തിൻ
കൂരിരുളിൽ തേങ്ങലുകൾ
(പാതിരാവിൻ..)

അന്നു നമ്മൾ വാടികയിൽ
അന്തി പൂത്ത മഞ്ജിമയിൽ (2‌)
നിന്നു നെയ്ത വെൺകിനാക്കൾ
ഇന്നതെങ്ങോ മാഞ്ഞു പോയ്
(പാതിരാവിൻ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts