കിനാവിലെന്തു
പ്രണാമം
Kinavilenthu (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:57.

കിനാവിലെന്തിനു പനീർമഴയായ്
അലിഞ്ഞു മാഞ്ഞു പോയ്
നിലാവു പെയ്യുമീ കുളിർ രാവിൽ
നീ നീറിയാഴ്ന്നു പോയ്
(കിനാവിലെന്തിനു...)

അകതാരിൽ നിൻ മുഖം അനുഭൂതിയായ്
അതീത സ്വപ്നമായ് (2)
ആകാശസീമയിൽ ഒരു താരമായ്
പൊലിഞ്ഞലിഞ്ഞു പോയ് (2)

ഏകാന്താമാമീ രാത്രി തൻ
നിനവുകളാർക്കറിയാം (2)
ഏറുന്ന നോവിൽ നീ ഒരു
സാന്ത്വനമായ് വന്നീടുമോ സഖീ (2)

പരമമാം പ്രേമമാം പരമേശ്വരൻ
നിറവേറ്റിടുന്നു സർവവും (2)
പാരിതിൽ തേങ്ങലായ് വ്യാമോഹമായ്
നാമൊടുങ്ങുമോ (2)
(കിനാവിലെന്തിനു...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts