ആതിരക്കുളിരേശും
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Aathirakkulireshum (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:53:33.
ആതിരാകുളിരെഴും ഉന്മാദ ലഹരിയിൽ
ആരെയാണോമനേ നീകാത്തു നിന്നൂ
ആരിലാണോമനേ നീ പൂത്തുലഞ്ഞൂ (2)
ആതിരാകുളിരെഴും ഉന്മാദ ലഹരിയിൽ...

നിൻ കവിളിണകൾക്ക് ഈ രാത്രിതൻ ഗന്ധം
നിൻ മിഴിയിണകൽക്കെൻ കാവ്യമായ് ബന്ധം (2)
എവിടെ നിൻ ഓർമ്മയാൽ പൂവിട്ട ലതികകൾ
എവിടെ നിൻ മോഹത്തിൻ മാദക ലഹരികൾ
(ആതിരാകുളിരെഴും...)

ഒരു നിശാഗന്ധിയ്ക്കും നിൻ മനസ്സേകി ഞാൻ
ഒരു പാഴ്വിപഞ്ചിക്കും നിൻ സ്വരമേകി ഞാൻ (2)
ഇവിടെയെല്ലാത്തിനും നിൻ മിഴിവേകുവാൻ
എവിടെയെണാരാജശില്പിയും വന്നൂ

ആതിരാകുളിരെഴും ഉന്മാദ ലഹരിയിൽ
ആരെയാണോമനേ നീകാത്തു നിന്നൂ
ആരിലാണോമനേ നീ പൂത്തുലഞ്ഞൂ (2) 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts