ഒരു മഞ്ഞിൻ തുള്ളി
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Oru Manju thulli (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 17:07:55.
ഒരു മഞ്ഞുതുള്ളിയെ ഇന്നലെ രാത്രിയിൽ
ഒരു പൂവ് കോരിത്തരിച്ചു (2)
പരിസരമൊക്കെയും ആകഥ പെട്ടെന്ന്
പരിമളമായിപരന്നു...പരിമളമായിപരന്നു...
(ഒരു മഞ്ഞുതുള്ളിയെ...)

പറയാൻ വയ്യാത്ത പോലെയൊരവ്യക്ത
ഹൃദയ വികാരം ഉണർന്നു (2)
തനിയെ ആ ഹേമന്ത രാത്രിയിൽ നിന്നവൾ
ഒരുപാട് നേരം കരഞ്ഞു
ഒരുപാട് നേരം കരഞ്ഞു തേങ്ങി
ഒരുപാട് നേരം കരഞ്ഞു (2)
ഒരു മഞ്ഞുതുള്ളിയെ ഇന്നലെ രാത്രിയിൽ...

ദിനരാത്രം ഏറെകഴിഞ്ഞു കാറ്റേറ്റവൽ
ഒരുദിനം താഴേക്കു വീണു (2)
ഒരു കൊച്ചുരാപ്പാടി മാത്രമാരോദനം
പ്രണയാർദ്ര രാഗമായ് പൊഴിച്ചു
പ്രണയാർദ്ര രാഗമായ് പൊഴിച്ചു എന്നും
പ്രണയാർദ്ര രാഗമായ് പൊഴിച്ചു (2)

ഒരു മഞ്ഞുതുള്ളിയെ ഇന്നലെ രാത്രിയിൽ
ഒരു പൂവ് കോരിത്തരിച്ചു
പരിസരമൊക്കെയും ആകഥ പെട്ടെന്ന്
പരിമളമായിപരന്നു...പരിമളമായിപരന്നു...
ഒരു മഞ്ഞുതുള്ളിയെ ഇന്നലെ രാത്രിയിൽ... 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts